
ന്യൂഡൽഹി
രാജ്യത്തെ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന്റെ സന്ദേശം ഉൾക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടു. രാജ്യസഭയിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ, ഡിഎംകെ എംപിമാർ ഇറങ്ങിപ്പോയി. കോൺഗ്രസ് അംഗങ്ങൾ സഭയിൽ തുടർന്നു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തി. കെ സോമപ്രസാദ്, വി ശിവദാസൻ, എ എം ആരിഫ്, ഝർണ ദാസ്, ബിനോയ് വിശ്വം, ബികാഷ് രഞ്ജൻ ഭട്ടാചാര്യ എന്നിവർ പങ്കെടുത്തു.
തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ രാജ്യസഭയിൽ നോട്ടീസ് നൽകി. വിവാദ തൊഴിൽ കോഡുകളും പ്രതിരോധസേവന നിയമവും പിൻവലിക്കണമെന്ന് എ എം ആരിഫ് ലോക്സഭയിൽ ആവശ്യപ്പെട്ടു. കോർപറേറ്റുകൾക്കുവേണ്ടി സർക്കാർ തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]