
ഭോപ്പാൽ : പ്രധാൻ മന്ത്രി ആവാസ് യോജന- ഗ്രാമീൺ (പിഎംഎവൈ-ജി) പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് വെച്ച് നൽകി കേന്ദ്ര സർക്കാർ. മദ്ധ്യപ്രദേശിലെ നിർധനരായ 5.21 ലക്ഷം കുടുംബങ്ങൾക്കാണ് കേന്ദ്രം വീട് പണിത് നൽകിയത്. രാജ്യത്തെ എല്ലാ നിർധന കുടുംബങ്ങൾക്കും ഉറപ്പുള്ള ഒരു വീട് നൽകുന്നതിന് വേണ്ടിയുള്ള മോദി സർക്കാരിന്റെ മറ്റൊരു ചുവടുവെയ്പ്പാണിത്.
വീടുകളുടെ ഗ്രഹപ്രവേശം നാളെ നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി ഗൃഹപ്രവേശത്തിൽ പങ്കെടുക്കുക.
രാജ്യത്തെ എല്ലാ നിർദ്ധന കുടുംബങ്ങൾക്കും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഉറപ്പുള്ള ഒരു വീട് നൽകാനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമാണിത്. മദ്ധ്യപ്രദേശിലുടനീളമുള്ള പുതിയ വീടുകളിൽ ശംഖ്, വിളക്ക്, പൂക്കൾ, രംഗോലി എന്നിവ സംഘടിപ്പിക്കുന്ന പരമ്പരാഗത ആഘോഷങ്ങൾക്കും ചടങ്ങ് സാക്ഷ്യം വഹിക്കും.
ആയിരക്കണക്കിന് തൊഴിലാളികൾക്ക് പരിശീലനം നൽകൽ, കേന്ദ്രീകൃത വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള വായ്പകൾ നൽകി വനിതാ സ്വയം സഹായ സംഘങ്ങളെ (എസ്എച്ച്ജി) ശാക്തീകരിക്കൽ തുടങ്ങി നിരവധി നൂതനമായ നടപടികൾ നാളെ നടക്കും. പദ്ധതികളുടെ മികച്ച നിർവ്വാഹണത്തിനും നിരീക്ഷണത്തിനുമുള്ള സാങ്കേതിക വിദ്യാ കൈമാറ്റവും ഉൾപ്പെടും. മദ്ധ്യപ്രദേശിലെ സഹോദരങ്ങൾക്ക് ഒരു പുതിയ പുലരി ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
The post നിർധനരായ അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് പണിത് നൽകി കേന്ദ്രം appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]