
ഡല്‍ഹി: കോടതി വിധി പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയല്ലന്നും അത് കൊണ്ട് തന്നെ കല്ലിട്ടാല്‍ ഇനിയും പിഴുതെറിയുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാത്രമല്ല സര്‍ക്കാര്‍ നിലപാടില്‍ വേണ്ടത്ര വ്യക്തതയില്ലന്നും സര്‍വ്വേ നടത്തുന്നതിന് യു ഡി എഫ് എതിരല്ല. സര്‍വേയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെ ആണ് എതിര്‍ക്കുന്നത്. ജനങ്ങളുടെ വികാരം കോടതി തിരിച്ചറിയുമെന്നാണ് പ്രതീക്ഷ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍ ഇതിനിടയില്‍ ബൃഹത്തായ പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് കെ റെയില്‍ സാമൂഹികാഘാത സര്‍വേക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളിക്കൊണ്ട് പറഞ്ഞു. സര്‍വേയില്‍ തെറ്റ് എന്താണെന്ന് കോടതി ചോദിച്ചു. സര്‍വേയെയും കല്ലിടനലിനെയും വിമര്‍ശിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഡിവിഷന് ബെഞ്ചിന്റെ നടപടി സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് കോടതി അറിയിച്ചു.
എന്നാല്‍ മുന്‍കൂട്ടി അനുവാദമില്ലാതെ വീട്ടില്‍ കയറി കല്ല് ഇടുന്നത് നിയമപരമല്ലന്നും കോടതി നീരിക്ഷിച്ചു. കെ റെയിലോ എന്ത് പദ്ധതിയായാലും നിയമപരമായി സര്‍വേ നടത്തണം. കോടതി പദ്ധതിക്കെതിരല്ല, സര്‍വേ തുടരുന്നതിനും തടസമില്ല. നിയമം നോക്കാന്‍ മാത്രമാണ് കോടതി പറയുന്നത്. ജനങ്ങളെ കാര്യമറിയിക്കാതെ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചോദിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]