
ലോറൻസ്, എസ്. ജെ സൂര്യ എന്നിവർ പ്രധാനവേഷത്തിലെത്തിയ കാർത്തിക് സുബ്ബരാജ് ചിത്രം ‘ജിഗർതണ്ടാ ഡബിൾ എക്സി’നെ പ്രശംസിച്ച് സംവിധായകൻ ശങ്കർ. കാർത്തിക് സുബ്ബരാജ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഏറ്റവും മികച്ച സിനിമയാണിതെന്ന് ശങ്കർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ശങ്കറിന്റെ പ്രതികരണം.
രാഘവ ലോറൻസിന്റേയും എസ്. ജെ സൂര്യയുടേയും പ്രകടനത്തേയും ശങ്കർ പ്രശംസിച്ചു. ചിത്രത്തിന്റെ രണ്ടാം പകുതി അപ്രതീക്ഷിതമായിരുന്നുവെന്നും സംവിധായകൻ കുറിച്ചു. സംഗീത സംവിധായകൻ സന്തോഷ് നാരായണനേയും ഛായാഗ്രാഹകനേയും ശങ്കർ അഭിനന്ദിച്ചു.
മികച്ച പ്രതികരണമാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി സിനിമാക്കാർ തന്നെ എത്തുന്നുണ്ട്. നടൻ ധനുഷും ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരുന്നു.
രാഘവ ലോറൻസ്, എസ്. ജെ. സൂര്യ എന്നിവരെക്കൂടാതെ നിമിഷ സജയൻ, ഷെെൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്. ‘ഫൈവ് സ്റ്റാർ ക്രിയേഷൻസ്’ന്റെയും ‘സ്റ്റോൺ ബെഞ്ച് ഫിലിംസ്’ന്റെയും ബാനറിൽ കാർത്തികേയൻ സന്താനം, കതിരേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]