
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന കേസില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് തള്ളി. ദുരിതാശ്വാസനിധിയില്‍ നിന്ന് പണം നല്കാന് മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും അധികാരമുണ്ടെന്ന് ലോകായുക്ത വ്യക്തമാക്കി. രാഷ്ട്രീയ അനുകൂലമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തതെന്ന് പറയാന്‍ കഴിയില്ലെന്നും ഇതില്‍ അപാകതയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. ഉപലോകായുക്തമാരെ വിധി പറയുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന പാരതിക്കാരന്റെ ആവശ്യവും ലോകായുക്ത തള്ളി. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും കഴിഞ്ഞ മന്ത്രിസഭയിലെ 18 മന്ത്രിമാരെയും എതിര് കക്ഷികളാക്കിയാണ് കോണ്‍ഗ്രസ് നേതാവ് ആര് എസ് ശശികുമാര്‍ ഹര്‍ജി നല്‍കിയത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. രണ്ടംഗ ബെഞ്ചിലെ അഭിപ്രായ ഭിന്നത മൂലമാണ് ഹര്‍ജി മൂന്നംഗ ഫുള്‍ ബെഞ്ചിന് വിട്ടത്. 2018 ലാണ് കോണ്‍ഗ്രസ് നേതാവ് ആര് എസ് ശശികുമാര്‍ ഹര്‍ജി നല്‍കിയത്. കേസില്‍ ഉപലോകായുക്തമാരെ വിധി പറയുന്നതില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ആര് എസ് ശശികുമാര്‍ ഉപഹര്‍ജിയും നല്‍കിയിരുന്നു.