കെ സുധാകരന് നല്കിയ മാനനഷ്ട കേസ്; എം വി ഗോവിന്ദനും ദേശാഭിമാനിക്കും സമന്‍സ് ; ജനുവരി 12ന് ഹാജരാകണം സ്വന്തം ലേഖകൻ കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് നല്കിയ അപകീര്‍ത്തി കേസില്‍ എതിര്‍കക്ഷികള്‍ക്ക് കോടതിയുടെ സമന്‍സ്.
എം വി ഗോവിന്ദന്, പി പി ദിവ്യ, ദേശാഭിമാനി പത്രാധിപര്‍ എന്നിവര്‍ക്ക് എറണാകുളം സിജെഎം കോടതി സമന്‍സ് അയച്ചു. ജനുവരി 12 ന് ഹാജരാകാനാണ് നിര്‍ദേശം.
മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മാനനഷ്ട കേസ് സമര്‍പ്പിച്ചത്.
കോടതിയില്‍ നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് നിര്‍ദേശം. ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് പോക്സോ കേസില്‍ കെ സുധാകരനെതിരെ എം വി ഗോവിന്ദന് പരാമര്‍ശം നടത്തുന്നത്.
ഇതു ചോദ്യം ചെയ്താണ് കെ സുധാകരന് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്സോ കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് കെ സുധാകരനുമുണ്ടായിരുന്നുവെന്നാണ് പരാമര്‍ശം.
അതിജീവിത പറഞ്ഞുവെന്ന രീതിയിലാണ് ദേശാഭിമാനി ദിനപത്രത്തില്‍ വാര്‍ത്ത വന്നത്. എം വി ഗോവിന്ദന് ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങളോടും പ്രസംഗത്തിലും പരാമര്‍ശം നടത്തി.
എന്നാല്‍ രഹസ്യമൊഴി ഉള്‍പ്പടെ എങ്ങനെ പുറത്തുവന്നുവെന്നതില്‍ വ്യക്തത വരുത്തണമെന്ന് സുധാകരന് ആവശ്യപ്പെട്ടു. Related … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]