കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ടു ; മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒന്നര വയസുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കാസര്‍കോട്: കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ഉപ്പള സോങ്കാലിലാണ് സംഭവം നിസാര്‍-തസ്രീഫ ദമ്പതികളുടെ മകന് മസ്തുല്‍ ജിഷാനാണ് മരിച്ചത്.
വീട്ടുമുറ്റത്ത് ഒന്നര വയസുകാരനും മറ്റൊരു കുട്ടിയും കളിക്കുന്നതിനിടെയാണ് അപകടം. ഇതിനിടെയാണ് കാര്‍ വീട്ടുമുറ്റത്തേക്ക് കയറി വന്നത്. കാറിന്റെ മുന്നില്‍ നിന്ന കുഞ്ഞ് വാഹനത്തിന്റെ ടയറിനടിയില്‍പ്പെടുകയായിരുന്നു.ബന്ധുവാണ് കാറോടിച്ചിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]