
ന്യൂഡല്‍ഹി: ഓഹരി വിപണിയിലെ ക്രമക്കേടുകളുടെ പേരില്‍ അറസ്റ്റിലായ നാഷണല്‍ സ്റ്റോക്ക് എക്സ് ചേഞ്ച് (എന്‍എസ്ഇ) മുന്‍ മേധാവി ചിത്ര രാമകൃഷ്ണയുടെ കസ്റ്റഡി ഡല്‍ഹി കോടതി ഏപ്രില്‍ 11 വരെ നീട്ടി. ചിത്രയുടെ ജാമ്യാപേക്ഷയില്‍ സിബിഐയുടെ പ്രതികരണം കോടതി തേടിയിട്ടുണ്ട്.
എന്‍എസ്ഇയുടെ മാനെജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന കാലത്ത് ഓഹരി വിപണിയില്‍ നടന്ന ക്രമരഹിതമായ ഇടപാടുകളുടെ പേരില്‍ മാര്‍ച്ച് ആദ്യമാണ് ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അവര്‍ ജുഡീഷ്യല്‍ കസ്റ്റഡിലിയിലാണ്. കേസില്‍ ചിത്രയുമായി ബന്ധപ്പെട്ട മുംബൈയിലെയും ചെന്നൈയിലും ചില ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
കേസില്‍, ചിത്രയുടെ ഉപദേശകനും എന്‍എസ്ഇയുടെ മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആനന്ദ് സുബ്രഹ്മണ്യനും പിടിയിലായിരുന്നു. ആനന്ദിന്റെ ജാമ്യാപേക്ഷയും കോടതി അംഗീകരിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]