
ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് ആവശ്യമാണെന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഗഡ്കരി ഇക്കാര്യം പറയണമെന്ന് പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ നേതാവ് സച്ചിന് സാവന്ത് പ്രതികരിച്ചു.
ബിജെപി മുന്‍ ദേശീയ പ്രസിഡന്റ്കൂടിയായ നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നിലനി ല്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞത്. ജനാധിപത്യത്തിന്റെ രണ്ടു ചക്രങ്ങളാണ് ഭരണപക്ഷവും പ്രതിപക്ഷവുമെന്നും അതിനാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശക്തപ്പെടേണ്ടത് അത്യാവശ്യമാണെന്നുമായിരുന്നു ഗഡ്കരി പറഞ്ഞത്. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ സ്ഥാനം അപഹരിക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും ഗഡ്കരി വിലയിരുത്തിയിരുന്നു.
കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന മോദിയോട് ഗഡ്കരി ഇക്കാര്യം സംസാരിക്കണമെന്നായിരുന്നു സാവന്തിന്റെ പ്രതികരണം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മോദി കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യത്തിനല്ല ഏകാധിപത്യത്തിനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും സാവന്ത് കുറ്റപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]