

ഇടിച്ചിട്ട ശേഷം ബൈക്ക് നിര്‍ത്താതെ പോയി;അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ആലപ്പുഴ: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസുകാരി മരിച്ചു. കോണ്‍വെന്റ് സ്ക്വയര്‍ റോഡരികില്‍ നിന്ന കുട്ടിയെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈരാറ്റുപേട്ട പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി.
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഈരാറ്റുപേട്ടയില്‍ നിന്ന് ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് ആലപ്പുഴയിലെത്തിയതായിരുന്നു ഫാസിലും ഭാര്യയും നാല് വയസുകാരി മകളും. വിവാഹ സത്കാരത്തിന് ശേഷം വൈകീട്ട് ആലപ്പുഴ കോണ്‍വെന്റ് സ്ക്വയറിന് സമീപത്തുവച്ച് ബൈക്ക് അപകടമുണ്ടാകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ എത്തിച്ചു. യഥാസമയം ചികിത്സ ലഭിക്കാത്തത് മകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]