
ചടയമംഗലം> ഇളമാട് അർക്കന്നൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. പുള്ളവെട്ടികോണം ഏലയിൽ തൊഴിലുറപ്പ് ജോലിക്കിടെ മേലെ പടിഞ്ഞാറ്റതിൽ വീട്ടിൽ സരോജിനിയമ്മ (72) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. 26ന് രാവിലെ 11 ഓടെയാണ് പാമ്പുകടയേറ്റത്. എന്നാൽ കട്ടുറുമ്പ് കടിച്ചതാണെന്ന് കരുതി ജോലി തുടരുകയായിരുന്നു.
ഉച്ചയ്ക്ക വീട്ടിലെത്തിയപ്പോൾ ക്ഷീണവും ഛർദ്ദിയും അനുഭവപ്പെട്ടപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങുകയും ചെയ്തു. എന്നാൽ രാത്രി വീണ്ടും ഛർദ്ദിയും ക്ഷിണവും അനുഭവപ്പെട്ടതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് മനസ്സിലായത്.
മെഡിക്കൽ കോളേജയിൽ ചികിത്സ തുടർന്നെങ്കിലും തിങ്കളാഴ്ച രാവിലെ ഗുരുതരാവസ്ഥയിലായ സരോജിനയമ്മ രാവിലെ മരണപ്പെടുകയായിരുന്നു. ഭർത്താവ്: കരുണാകരൻ പിള്ള. മക്കൾ: മധുസൂദനൻ പിള്ള, അംബിക. മരുമക്കൾ: സിന്ധു, ബാബുരാജൻ പിള്ള
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]