
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറയി വിജയൻ. ഭൂപതിവ് ചട്ടം ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകൾ ഗവർണർ ഒപ്പിട്ടിട്ടില്ല. രാജ്ഭവനിലേക്ക് ഇടതുമുന്നണിയുടെ നേതൃത്തത്തിൽ മാർച്ച് സംഘടിപ്പിക്കും. ഗവർണർക്കെതിരെ ഒരു വാക്ക് മിണ്ടാൻ യുഡിഎഫിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.(Pinarayi Vijayan Against Aarif Muhammad Khan)
എന്നാൽ അതിഥി രാജ്ഭവനിലെ ചെലവുകൾ കൂട്ടാൻ ആവശ്യവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥിസൽക്കാര ചെലവുകളിൽ ഉൾപ്പെടെ 36 ശതമാനം വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സൽക്കാരത്തിന് ഇരുപത് ഇരട്ടി, വിനോദചെലവുകൾ 36 ഇരട്ടി, ടൂർ ചെലവുകളിൽ ആറര ഇരട്ടി എന്നിങ്ങനെയുള്ള വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.
Read Also:
ഗവർണേഴ്സ് അലവൻസസ് ആൻഡ് പ്രിവിലേജ് റൂൾസ് പ്രകാരം ഈ ചെവുകൾക്ക് നൽകേണ്ടത് പരമാവധി 32 ലക്ഷമാണ്. എന്നാൽ വർഷം 2.60 കോടി രൂപ നൽകണമെന്ന് ഗവർണറുടെ ആവശ്യം.
കഴിഞ്ഞ ദിവസം ഗവർണർ ചെലവഴിക്കുന്ന യ്തുഡ്കയുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. 2022-23 ബജറ്റിൽ വകയിരുത്തിയത് 12.7 കോടി രൂപ, എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് 13.2 കോടി. 2023- 24 സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ ഗവർണർ വാങ്ങിയത് 6.7 കോടി രൂപ.
Story Highlights: Pinarayi Vijayan Against Aarif Muhammad Khan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]