
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം – വൈദ്യുതിമേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വൈദ്യുതി വിലവര്‍ധനവിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ എസ് ഇ ബിയുടെ 400 കെ വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന് കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അനിയന്ത്രിതമായ രീതിയിലാണ് വൈദ്യുതി ചാര്‍ജ് വര്‍ധിക്കുന്നത്. ഇത് നിയന്ത്രിച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയായി വരുന്നുവെന്നും അവ ഉടന്‍ ലക്ഷ്യത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കണം എന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും കേരളം പരിമിതമായ തോതില്‍ മാത്രമേ ചാര്‍ജ് വര്‍ദ്ധിപ്പിക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.