
മലപ്പുറം: മലപ്പുറം വെന്നിയൂരിൽ പെയിന്റ് കടക്കു തീ പിടിച്ച് അപകടം. മലപ്പുറത്തെ എ ബി സി പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. തീ പടരുന്നത് കണ്ട് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയപ്പോഴാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.
ഇന്ന് 11 മണിക്ക് ശേഷമാണ് മലപ്പുറം വെണ്ണിയൂരില്‍ ദേശീയ പാതക്ക് സമീപമുള്ള പെയിന്റ് കടയില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് ഞായറാഴ്ച ആയതിനാല്‍ കട അവധിയായിരുന്നു. കടയുടെ മുകള്‍നിലയിലാണ് ഇവിടുത്തെ ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നത്. തീ പടരുന്നത് കണ്ട് ഇവര്‍ താഴേക്ക് ചാടുകയായിരുന്നു. കടയിലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും കത്തിയ നിലയിലാണുള്ളത്.
Last Updated Nov 12, 2023, 12:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]