
കൊളസ്ട്രോളും പ്രമേഹവും കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍..? എങ്കില്‍ നെല്ലിക്ക ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ…. കോട്ടയം: പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കാര്യമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നതും പ്രമേഹം കൂടുന്നതും.
ഇത് മാറണമെങ്കില്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തണം. അത്തരത്തില്‍ കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക.
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്കയില്‍ ഫൈബറും ഉണ്ട്. പതിവായി നെല്ലിക്ക കഴിക്കുന്നത് കൊളസ്ട്രോള്‍ ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിന് സഹായിക്കും.
അതുപോലെതന്നെ ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കും.
അതിനാല്‍ പ്രമേഹ രോഗികള്‍ക്കും നെല്ലിക്ക പതിവായി കഴിക്കാം. വിറ്റാമിന്‍ ബി, സി, ഇരുമ്ബ്, കാത്സ്യം തുടങ്ങിയവയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്ബ് രക്തത്തിലെ ഹീമോഹീമോഗ്ലോബിൻ കൂട്ടാനും അതുവഴി വിളര്‍ച്ചയെ തടയാനും സഹായിക്കും.
കൂടാതെ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്.
നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]