

കൊച്ചിയില്‍ പെണ്‍കുട്ടികളെ സ്റ്റോപ്പിലിറക്കാതെ സ്വകാര്യ ബസ് വിട്ടു: ഓട്ടോയില്‍ ചേയ്സ് ചെയ്ത് അമ്മ; പിന്നീട് സംഭവിച്ചത്…..!
കൊച്ചി: കൊച്ചിയില്‍ ബസില്‍ നിന്നും അമ്മ ഇറങ്ങിയശേഷം പെണ്‍കുട്ടികളെ ഇറക്കാതെ സ്വകാര്യ ബസ് പോയതായി പരാതി.
അമ്മയോടൊപ്പം ബസില്‍ യാത്ര ചെയ്ത ആറും ഒൻപതും വയസുള്ള പെണ്‍കുട്ടികളെയാണ് സ്റ്റോപ്പില്‍ ഇറക്കാതെ സ്വകാര്യ ബസ് യാത്ര തുടര്‍ന്നതെന്നാണ് പരാതി. കൊച്ചിന് ഷിപ്പ് യാര്‍ഡിന് സമീപം ശിശുദിനാഘോഷത്തില്‍ പങ്കെടുത്തശേഷം തിരിച്ചുവരുന്നതിനിടെയാണ് സംഭവം.
മട്ടാഞ്ചേരി-ആലുവ റൂട്ടിലോടുന്ന സജിമോന്‍ എന്ന ബസിലാണ് പലാരിവട്ടം സ്വദേശിനിയായ ഷിബിയും രണ്ടു മക്കളും കയറിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പലാരിവട്ടത്തെ സ്റ്റോപ്പിലെത്തിയപ്പോള്‍ ആദ്യം ഷിബി ഇറങ്ങിയെങ്കിലും മക്കള്‍ രണ്ടുപേരും ഇറങ്ങുന്നത് കാത്തുനില്‍ക്കാതെ ജീവനക്കാര്‍ ബസ് എടുത്തുപോവുകയായിരുന്നുവെന്നാണ് പരാതി.
താന്‍ ഇറങ്ങിയ ഉടനെ മക്കള്‍ ഇറങ്ങാനുണ്ടെന്ന് ജീവനക്കാരോട് പറഞ്ഞെങ്കിലും ഇത് ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്നും ബസില്‍ തട്ടി വിളിച്ചുപറഞ്ഞിട്ടും നിര്‍ത്തിയില്ലെന്നും ഷിബി പറഞ്ഞു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി ബസിന് പിന്നാലെ പോവുകയായിരുന്നു.
ഇതിനിടയില്‍ കുട്ടികള്‍ ഇറങ്ങാത്തത് മനസിലാക്കി ബസിലെ പെണ്‍കുട്ടി ബസ് നിര്‍ത്തിച്ച് കുട്ടികളുമായി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുകയായിരുന്നു.
ബസിലെ പെണ്‍കുട്ടിയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ പിന്നെയും ഏറെ ദൂരം പോകേണ്ടിവരുമായിരുന്നുവെന്നും ചെറിയ കുട്ടികളാണെന്ന് പറഞ്ഞിട്ടും ബസ് ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്നും ഷിബി പറഞ്ഞു.
നിറയെ യാത്രക്കാരുണ്ടായിരുന്നതിനാലാണ് കുട്ടികള്‍ക്ക് പെട്ടെന്ന് ഇറങ്ങാന്‍ കഴിയാതിരുന്നത്. സംഭവത്തില്‍ ഷിബി പാലാരിവട്ടം പൊലീസില്‍ പരാതി നല്കി. ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]