
ജിദ്ദ – തീ പടർന്നുപിടിച്ച ഫ്ളാറ്റിൽ കുടുങ്ങിയ കുടുംബത്തെ സൗദി യുവാവ് സാഹസികമായി രക്ഷിച്ചു. തീ പടർന്നുപിടിച്ച വിവരം അറിഞ്ഞതോടെ യുവാവ് ഓടിയെത്തി ഫ്ളാറ്റിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് തീയും പുകയും നിറഞ്ഞ ഫ്ളാറ്റിൽ നിന്ന് കുട്ടികൾ അടക്കമുള്ളവരെ രക്ഷിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.