
പലസ്തീന്-ഇസ്രയേല്‍ സംഘര്‍ഷത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് ഇസ്ളാമിക സംയുക്ത ഉച്ചകോടി ഇന്ന് റിയാദില്‍. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ റിയാദിലെത്തി. സംഘര്‍ഷത്തിനെതിരെ കൂട്ടായ ശ്രമം ആവശ്യമാണെന്ന നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തിര ഉച്ചകോടി നടക്കുന്നത്.(Arab-Islamic joint summit at Riyadh to discuss Israel Palestine war)
പലസ്തീന്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണ അറബ് ഇസ്ലാമിക് സംയുക്ത ഉച്ചകോടിയാണ് ഇന്ന് റിയാദില്‍ നടക്കുന്നത്. അറബ് ലീഗുമായും, ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനുമായും കൂടിയാലോച്ചിച്ചാണ് സൗദി ഉച്ചകോടിക്ക് വേദിയൊരുക്കിയത്. നേരത്തെ പ്രഖ്യാപിച്ച വെവ്വേറെ ഉച്ചകോടിക്ക് പകരമാണ് സംയുക്ത ഉച്ചകോടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണെന്ന നിര്‍ദേശങ്ങളെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ അടിയന്തിര ഉച്ചകോടി ചേരുന്നത്. അറബ്-ഇസ്ളാമിക രാജ്യങ്ങളുടെ ഒരു ഏകീകൃത നയതന്ത്ര മുന്നണി രൂപീകരിക്കുന്നത് സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഉച്ചകോടിക്കായി വിവിധ രാഷ്ട്രത്തലവന്മാര് റിയാദിലെത്തി. കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന സൗദി ആഫ്രിക്കന്‍ ഉച്ചകോടിയില്‍ ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തെ ശക്തമായ ഭാഷയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് അപലപിച്ചു.
Story Highlights: Arab-Islamic joint summit at Riyadh to discuss Israel Palestine war
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]