
കൊച്ചി: നടിയെ അക്രമിച്ച് കേസില്‍ നിര്‍ണായക വിവരങ്ങള്‍ തേടി ക്രൈബ്രാഞ്ച്. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ ക്രൈബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനായി ദിലീപിനോട് ഇന്ന് രാവിലെ പത്തിന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാല്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കും.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയിട്ടുണ്ടോ, മുഖ്യപ്രതിയുമായുളള ദിലീപിന്റെ അടുപ്പം സംബന്ധിച്ച് സംവിധായകന് ബാലചന്ദ്രകുമാര്‍ അടക്കമുളളവര്‍ നല്‍കിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍ എന്നീ കാര്യങ്ങളാണ് ദിലീപില്‍ നിന്ന് ചോദിച്ചറിയുന്നത്. എന്നാല്‍ ദിലീപിന്റെ ഫോണിലെ രേഖകള്‍ മായ്ച്ച് കളഞ്ഞ സായ് ശങ്കറിന്റെ പക്കല്‍ നിന്നും വിചാരണ കോടതി രേഖകളും.
ഒരിക്കലും പുറത്ത്പോകാന്‍ പാടില്ലാത്ത കോടതി രേഖകളുണുള്ളതായി്അഭിഭാഷകന് പറഞ്ഞതായി ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴി നല്കി. കോടതി രേഖകളില്‍ ചിലത് സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ ഫോണില്‍ വിചാരണ കോടതി രേഖ അയച്ചതാരെന്നതില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]