

ക്ലിനിക്കൽ എസ്റ്റാബ്ലിഷമെന്റ് ആക്ട് : താൽക്കാലിക രജിസ്ട്രേഷനും സ്ഥിരം രജിസ്ട്രേഷനും അനുബന്ധ കാര്യങ്ങളും ; കോട്ടയം ജില്ലയിലെ സ്വാകാര്യ ലബോറട്ടറി ഉടമകൾക്ക് ഏകദിന സെമിനാർ നടത്തി ; സെമിനാർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ക്ലിനിക്കൽ എസ്റ്റാബ്ലിഷമെന്റ് ആക്ട് -2018 – താൽക്കാലിക രജിസ്ട്രേഷനും സ്ഥിരം രജിസ്ട്രേഷനും അനുബന്ധ കാര്യങ്ങളും ബോധവത്ക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്വാകാര്യ ലബോറട്ടറി ഉടമകൾക്ക് ഏകദിന സെമിനാർ നടത്തി. കോട്ടയം ജോയിസ് റെസിഡൻസിയിൽ വച്ചാണ് സെമിനാർ നടത്തിയത്.
സെമിനാർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൻ. പ്രിയ. ഉദ്ഘാടനം ചെയ്തു. സെമിനാറിൽ നോഡൽ ഓഫീസർ കൂടിയായ ഡോക്ടർ. പി.എൻ . വിദ്യാധരൻ ,ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ , ഡോക്ടർ സി.ജെ. സിതാര , ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ,ഇ.കെ.ഗോപാലൻ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 1. ക്ലാസ്സുകൾ നയിച്ചു. ക്ലാസ്സിൽ ജില്ലയിലെ വിവിധ ലാബ് ഉടമകൾ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group