വീടിനുള്ളിൽ പൊടികയറാതിരിക്കാനോ വെളിച്ചം നിയന്ത്രിക്കാനുമുള്ള ഒന്നായാണ് കർട്ടനുകളെ നാം കാണുന്നത്. എന്നാൽ അത് മാത്രമല്ല, വീടിനെ കൂടുതൽ ഭംഗിയുള്ളതാക്കാനും കർട്ടനുകൾ സഹായിക്കും. നല്ല മനോഹരമായ, വീടിന്റെ ഇന്റീരിയറിനോട് ചേർന്ന് നിൽക്കുന്ന കർട്ടൻ ഉപയോഗിച്ചാൽ തന്നെ വീടിന് ഭംഗിയാക്കാം.
വീടിനുള്ളിൽ അനുയോജ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതുപോലെയാണ് കർട്ടനുകൾ തെരഞ്ഞെടുക്കുന്നതും. ജനലുകളുടെ സ്ഥാനവും ഭിത്തിയുടെ നിറവും ഫർണിച്ചറുകളുടെ യോജിപ്പുമൊക്കെ കർട്ടനുകളുടെ മനോഹാരിത കൂട്ടാനും കുറയ്ക്കാനും സാധ്യതയുണ്ട്.
വീട്ടിനുള്ളിൽ ആവശ്യാനുസരണം വെളിച്ചം ക്രമീകരിക്കാനുള്ള ഉപകരണം മാത്രമല്ല ഇപ്പോൾ കർട്ടനുകൾ. വീടിന്റെ അകത്തളത്തിനു ഭംഗി കൂട്ടുന്നതിനും വീടിനു വ്യക്തിത്വം സമ്മാനിക്കുന്നതിനും കർട്ടന്റെ പങ്കു വളരെ വലുതാണ്. മുറിയുടെ വലുപ്പം, ജനലിന്റെ സ്ഥാനം, മുറിയിൽ അടിച്ചിരിക്കുന്ന പെയിന്റിന്റെ നിറം, മുറിയുടെ സ്വഭാവം ഇവയൊക്കെ പരിഗണിച്ചാണ് കർട്ടൻ തിരഞ്ഞെടുക്കുന്നത്.
പുതിയ കാലത്ത് വീട്ടിനുള്ളിൽ അനുയോജ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതുപോലെയാണ് കർട്ടനുകൾ തെരഞ്ഞെടുക്കുന്നതും. ജനലുകളുടെ സ്ഥാനവും ഭിത്തിയുടെ നിറവും ഫർണിച്ചറുകളുടെ യോജിപ്പുമൊക്കെ കർട്ടനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം.
പ്ലീറ്റഡ് കർട്ടൻ, പെൽമറ്റ്, സ്കാലപ്പ്, ലൂപ് കർട്ടനുകൾ, നൂൽ കർട്ടനുകൾ, വാലൻസ് കർട്ടനുകൾ, എന്നിങ്ങനെ പലതരം കർട്ടനുകൾ വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. വീടിന് അനുയോജ്യമെന്ന് തോന്നുന്ന തരത്തിലാവണം കർട്ടൻ തെരഞ്ഞെടുക്കാൻ.
പ്ലീറ്റഡ് കർട്ടനാണ് ഇന്ന് വിപണിയിൽ സജീവം. ഞൊറി ഇട്ടു തയ്ക്കുന്ന കർട്ടനാണ് പ്ലീറ്റഡ് കർട്ടൻ. കർട്ടൻ നിർമാണത്തിലെ സർവസാധാരണമായ രീതിയാണ് ഇത്. നാല്, അഞ്ചു പ്ലീറ്റ് കർട്ടനുകൾക്കാണ് ആവശ്യക്കാർ ഏറെയും. ജനലിന്റെ വലുപ്പം കൂടി അടിസ്ഥാനപ്പെടുത്തിയാണ് പ്ലീറ്റഡ് കർട്ടനുകൾ തെരഞ്ഞെടുക്കുന്നത്.
ജാലകവിരിപ്പുകളായി ഇട്ടിരിക്കുന്ന പ്ലീറ്റഡ് കർട്ടനുകൾക്ക് മുകളിലായി സ്ഥാപിക്കുന്നതാണ് വാലൻസ് കർട്ടനുകൾ. കർട്ടന് ഭംഗി വർധിപ്പിക്കുക എന്നതാണു ഇവയുടെ ലക്ഷ്യം. കർട്ടനു മുകളിൽ തുണികൊണ്ടു തോരണം തൂക്കിയതു പോലെയുള്ള കർട്ടനുകളാണു സ്കാലപ് കർട്ടനുകൾ.
കർട്ടനുകളിൽ മടക്ക് ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകൾ പിടിപ്പിക്കുന്നവയാണ് ലൂപ് കർട്ടനുകൾ. ഓപ്പൺ ഹാളുകളിൽ ഇത് കൂടുതൽ ഭംഗി നൽകും. കർട്ടനുകളിലെ പുതിയ ട്രെൻഡാണ് നൂൽ കർട്ടനുകൾ. പല നിറത്തിലുള്ള നൂലുകൾ അടുപ്പിച്ചടുപ്പിച്ച് തൂക്കി ഇടുന്ന രീതിയിലാണ് നൂൽകർട്ടനുള്ളത്. മാത്രമല്ല, കൂടുതൽ ഭംഗിക്കായി ഈ നൂലുകളിൽ മുത്തുകളും കല്ലുകളുമൊക്കെ പിടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി പാർട്ടീഷൻ കർട്ടനായും ആർച്ചിലുമാണ് ഇതുപയോഗിച്ചു കാണുന്നത്.
വീട്ടുമുറ്റത്തൊരു മനോഹരമായൊരു പൂന്തോട്ടം ഒരുക്കാം ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net