
തലൈവാസൽ വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന “മൈ3” യുടെ ട്രെയിലർ റിലീസ് ആയി. നവംബർ 17-ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം സൗഹൃദവും ക്യാൻസറും പ്രമേയമാക്കി സ്റ്റാർ ഏയ്റ്റ് മൂവീസ്സാണ് നിർമിച്ചിരിക്കുന്നത്. രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പാണ്.
രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന, അബ്സർ അബു, അനാജ്, അജയ്, ജിത്തു, രേവതി, നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ പയ്യന്നൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
സഹ സംവിധാനം -സമജ് പദ്മനാഭൻ, ക്യാമറ -രാജേഷ് രാജു, ഗാനരചന -രാജൻ കടക്കാട്, സംഗീതം -സിബി കുരുവിള, എഡിറ്റിങ്- സതീഷ് ബി കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോട്ടി, പി.ആർ.ഒ- സുനിത സുനിൽ, ഡിജിറ്റൽ മാർക്കറ്റിങ് -അമൽ കാനത്തൂർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]