
മഞ്ചേരി: പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തി നാടുവിട്ട അമ്മയും കാമുകനും പിടിയിൽ.പുൽപ്പറ്റ സ്വദേശിയായ 27 കാരിയേയും മംഗലശ്ശേരി സ്വദേശിയായ 29 കാരനേയുമാണ് മഞ്ചേരി പോലീസ് പിടികൂടിയത്. ചെന്നൈയിലെ ആണ്ടാൾ നഗർ ഗ്രാമത്തിൽ നിന്നാണ് ഇരുവരേയും പോലീസ് വലയിലാക്കിയത്. പിഞ്ചു കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല നിറവേറ്റാത്തതിനാണ് കേസ്.
ഒന്നരമാസം മുൻപാണ് ഒന്നരവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.ഇതിന് പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയെങ്കിലും ഇരുവരേയും പിടികൂടാനായിരുന്നില്ല. ചെന്നൈയിലുണ്ടെന്ന് വിവരം ലഭിച്ചെങ്കിലും ഇരുവരേയും കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ വിദേശത്തു നിന്ന് എത്തിയ യുവതിയുടെ ഭർത്താവ് കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരുന്നു.
പോലീസ് പിറകെയുണ്ടെന്ന് മനസിലാക്കിയ പ്രതികൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സുഹൃത്ത് വഴി സംഘടിപ്പിച്ച മൊബൈൽ ഫോണിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ഇതിനിടെ ഇവർആവടി ജില്ലയിലെ വീരപുരം ആണ്ടാൾനഗറിലെ എടിഎമ്മിൽ നിന്ന് പല തവണ പണം പിൻവലിച്ചതായി കണ്ടെത്തി. ഇത് തിരിച്ചറിഞ്ഞ പോലീസ് പിന്നീട് ആ വഴിക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇരുവരേയും പിടികൂടുകയായിരുന്നു. ഗ്രാമത്തിലെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും 500 ഓളം വീടുകളും പരിശോധിച്ചാണ് ഇരുവരേയും പിടകൂടിയത്.
മഞ്ചേരിയിൽ കാമുകന്റേയും യുവതിയുടേയും കുടുംബം ഫ്ളാറ്റിൽ താമസിച്ചിരുന്നു.ഇവിടെ നിന്നാണ് യുവതി യുവാവുമായി പരിചയത്തിലായത്.
The post കുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തി അമ്മയും കാമുകനും ഒളിച്ചോടി appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]