പ്രായമാകുമ്പോൾ, മുഖത്ത് അത് പ്രകടമാകുന്നത് സ്വാഭാവികമാണ്. ചുളിവുകള്‍, വളയങ്ങള്‍, കറുത്ത പാടുകള്‍, ചര്‍മ്മം തൂങ്ങുക തുടങ്ങിയ മാറ്റങ്ങള്‍ ഇതുമൂലം മുഖത്ത് കാണപ്പെടാം. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളെ ഒരു പരിധി വരെ കുറയ്ക്കാനും ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങളെ വൈകിപ്പിക്കാനും ഭക്ഷണക്രമത്തിലൂടെ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് വിറ്റാമിനുകളും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങളെ പരിചയപ്പെടാം…
ബ്ലൂബെറി
ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ബെറി പഴമാണ് ബ്ലൂബെറി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്ലൂബെറി കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താനും ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രായമാകുന്നതിന്റെ സൂചനകളെ വൈകിപ്പിക്കാനും സഹായിക്കും.
അവക്കാഡോ
വിറ്റാമിന്‍ ഇയുടെ മികച്ച കലവറയാണ് അവക്കാഡോ. കൂടാതെ ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. കൂടാതെ വിറ്റാമിന്‍ സിയും അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മം ചെറുപ്പമുള്ളതാകാന്‍ സഹായിക്കും.
മാതളം
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജിന്‍ ഉല്പാദനം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും സഹായിക്കും.
പപ്പായ
പപ്പായയിൽ 92% വരെ ജലാംശമുണ്ട്. കൂടാതെ വിറ്റാമിനുകളും മറ്റ് ആന്റിഓക്സിഡന്റുകളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
കിവി
നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു പഴമാണ് കിവി. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ കിവി ചര്‍മ്മത്തിലെ ചുളിവുകളും മറ്റും തടയാന്‍ ഏറെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]