
ഇടുക്കി> ഇടുക്കി മൂലമറ്റത്ത് തട്ടുകടയിൽ വച്ച് ബസ് കണ്ടക്ടറെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് കണ്ടെടുത്തു. ഇന്നലെ രാത്രിയാണ് മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിൻറെ വെടിയേറ്റ് കീരിത്തോട് സ്വദേശി സനൽ സാബു മരിച്ചത്. വെടിവെയ്പ്പിൽ ഗുരുതര പരുക്കേറ്റ പ്രദീപ് അപകടനില തരണം ചെയ്തിട്ടില്ല.
തട്ടുകടയിൽ നിന്നും ആവശ്യപ്പെട്ട ഭക്ഷണം നൽകാത്തതിനെ തുടർന്നുള്ള തർക്കത്തിനൊടുവിലാണ് വെടിവയ്പ്പുണ്ടായത്. മർദനമേറ്റ് പ്രകോപിതനായി വീട്ടിലേക്ക് പോയ ഫിലിപ്പ് മാർട്ടിൻ തോക്കുമായി തിരിച്ചെത്തി വെടിയുതിർക്കുകയായിരുന്നു. അതേസമയം വെടിയേറ്റവർക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് സൗമ്യ പറഞ്ഞു. ഭക്ഷണം ചോദിച്ച് കടയിൽ തർക്കമുണ്ടായെന്നും പിന്നീട് ഭക്ഷണം തീർന്നുപോയി എന്നറിയിച്ചതാണ് പ്രകോപനമുണ്ടാവാൻ കാരണമെന്നും സൗമ്യ പറഞ്ഞു.
വെടിയേറ്റ് മരിച്ച സാബുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയിൽ ഐസിയുവിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]