സുരേഷ് ഗോപിയോട് ചോദ്യം ചോദിച്ച് വിവാദത്തിലായ വനിതാ റിപ്പോര്‍ട്ടര്‍ക്ക് സ്ഥലം മാറ്റം ; വനിതാ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചതുമായി ബന്ധപ്പെട്ട ചോദ്യമാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്; സ്ഥലം മാറ്റം നേരെത്തെ തീരുമാനിച്ചതാണെന്ന് ചാനലും
സ്വന്തം ലേഖകൻ
കൊച്ചി: സുരേഷ് ഗോപിയോട് തൃശൂരില്‍ വച്ച് ചോദ്യം ചോദിച്ച് വിവാദത്തിലായ വനിതാ റിപ്പോര്‍ട്ടര്‍ക്ക് സ്ഥലം മാറ്റം. റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൃശൂര്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന സൂര്യ സുജിയെ ആണ് കൊച്ചിയിലേക്ക് സ്ഥലം മാറ്റിയത്.
ഗരുഡൻ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി തൃശ്ശൂരിലെ ഒരു തിയറ്ററിലെ പ്രസ് മീറ്റിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സുരേഷ് ഗോപിയുടെ നിലപാടിനെതിരെ ചോദ്യം ഉയര്‍ന്നത്. സൂര്യ സുരേഷ് ഗോപിയോട് ഈ ചോദ്യം വീണ്ടും ചോദിക്കുകയും പ്രകോപിതനായ സുരേഷ് ഗോപി കയര്‍ക്കുകയും ചെയ്തിരുന്നു.
പിന്നിട് സൂര്യയെ മാറ്റി ആയിരുന്നു സുരേഷ് ഗോപി മറ്റു ചാനലുകള്‍ക്ക് ബൈറ്റ് നല്‍കിയത്. സൂര്യയെ പിന്തുണയ്ക്കാൻ മറ്റു ചാനലുകളുടെ പ്രതിനിധികളും തയ്യാറായില്ല. ഈ സംഭവത്തിന് പിന്നാലെ സൂര്യയ്ക്ക് റിപ്പോര്‍ട്ടര്‍ ചാനല്‍ വലിയ പിന്തുണയൊക്കെ നല്‍കിയിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം ഇവരെ കൊച്ചിയിലേക്ക് മാറ്റി.
അതേസമയം സ്ഥലം മാറ്റം നേരെത്തെ തീരുമാനിച്ചതാണെന്നും ഇപ്പോള്‍ നടപ്പാക്കിയതേയുള്ളുവെന്നും പറയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]