
തിരുവനന്തപുരം> എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലുമായി 891373 വിദ്യാർഥികൾ വാർഷിക പരീക്ഷ എഴുതും.
എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ്. ഐടി പ്രാക്ടിക്കൽ മെയ് മൂന്ന് മുതൽ 10 വരെയായിരിക്കും. എസ്എസ്എൽസിക്ക് റെഗുലറിൽ 4, 26,999 കുട്ടികളും പ്രൈവറ്റ് വിഭാഗത്തിൽ 408 പേരും എഴുതുന്നുണ്ട്. ആകെ 2962 പരീക്ഷാ സെന്ററുകളുണ്ട്. ഗൾഫ് മേഖലയിൽ 574 കുട്ടികൾ എഴുതുന്നുണ്ട്. ലക്ഷദ്വീപിൽ ഒമ്പതുസെന്ററുകളിലായി 882 കുട്ടികളുമുണ്ട്.
പ്ലസ് ടു
രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ 30 മുതൽ ഏപ്രിൽ 26 വരെയാണ്. ഇവയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്നിന് ആരംഭിക്കും. ആകെ 432436 പേർ എഴുതുന്നു. റെഗുലർ വിഭാഗത്തിൽ 365771 കുട്ടികളും പൈവ്രറ്റ് വിഭാഗത്തിൽ 20768 പേരും എഴുതുന്നുണ്ട്. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 45797 പേരുമുണ്ട്. ആകെ 2005 പരീക്ഷാ സെന്ററുകൾ.ഗൾഫിൽ എട്ട്സെന്ററുകളും ലക്ഷദ്വീപിൽ ഒമ്പതു സെന്ററുകളുമുണ്ട്.
വൊക്കേഷണൽ ഹയർ സെക്കണ്ടറി
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 30 ഏപ്രിൽ 26 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ സെക്ടറൽ സ്കിൽ കൗൺസിലും
സ്കൂളുകളും ചേർന്ന് തീരുമാനമെടുത്ത്മെ യ് 15 നകം പൂർത്തിയാക്കണം. റെഗുലർ (എൻ എസ് ക്യു എഫ്) വിഭാഗത്തിൽ 30158 കുട്ടികളും പ്രൈവറ്റിൽ 198 പേരും എഴുതുന്നു. വി എച്ച് എസ് ഇ (മറ്റുള്ളവ)യിൽ: പ്രൈവറ്റിൽ 1174 പേരും എഴുതുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]