
‘എല്ലാം ആ ഫോണ്‍ കോളിന് പിന്നാലെ’; മലയാളി യുവാവും കാമുകിയും തീ കൊളുത്തി ജീവനൊടുക്കിയത് ഒരുമിച്ച് താമസം തുടങ്ങി മൂന്നാം നാള്.
സ്വന്തം ലേഖിക
ബെംഗളൂരു : കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ മലയാളി യുവാവും പെണ്‍സുഹൃത്തായ ബെംഗാളി യുവതിയും തീ കൊളുത്തി ജീവനൊടുക്കിയത്. ഒരുമിച്ച് താമസം തുടങ്ങി മൂന്നാം നാളാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ ഇരുവരും താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലാണ് ഇടുക്കി സ്വദേശിയായ അബില്‍ അബ്രഹാനെ (29)യും, പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമനി ദാസിനെ (20)യും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബെംഗ്ലാദേശിലുള്ള ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ വന്നതിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിനിയായ സൗമനി വിവാഹിതയായിരുന്നു. ഏറെ നാളായി ഇവര്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലയാളിയായ അബിലുമായുള്ള സൌമിനിയുടെ ബന്ധം ഭര്‍ത്താവ് അറിഞ്ഞതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മൂന്നു മാസം മുൻപ് സൗമിനി കൊല്‍ക്കത്തയില്‍ പോയിരുന്നു. ഭര്‍ത്താവ് ഉപദ്രവിക്കുന്നതായും വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അബിലുമായുള്ള ബന്ധമറിഞ്ഞ് ഭര്‍ത്താവ് സൗമനിയെ ഫോണ്‍ ചെയ്തു സംസാരിച്ചു.
ഇവരെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയും നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നതായും വിവരമുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം അപ്പാര്‍ട്മെന്റില്‍ നിന്നും ആത്മഹത്യാക്കുറിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ഇരുവരുടെയും ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ബെംഗളൂരുവില്‍ രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു സൗമിനി. അബില്‍ ഒരു നഴ്സിങ് സര്‍വീസ് ഏജൻസി നടത്തുകയായിരുന്നു. ഏജൻസി വഴിയുള്ള പരിചയമാണ് ഇരുവരെയും അടുപ്പിച്ചത്. പ്രണയത്തിലായതിന് പിന്നാലെ അടുത്തിടെയാണ് ഇരുവരും ഒരു ഫ്ലാറ്റില്‍ താമസം തുടങ്ങിയത്.
കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്മെന്റില്‍ നാലാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ഇവരുടെ മുറിയില്‍ നിന്ന് പുക ഉയരുന്നത് അടുത്തു താമസിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഓടിക്കൂടിയ അയല്‍വാസികള്‍ ഫ്ലാറ്റിന്റെ വാതില്‍ തകര്‍ത്ത് ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സൗമിനി സംഭവസ്ഥലത്തും അബില്‍ ആശുപത്രിയില്‍ വച്ചും മരണപ്പെടുകയായിരുന്നു. പെട്രോളൊഴിച്ചാണ് ഇരുവരും തീ കൊളുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]