
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫിന്റെ വൻ ഹെറോയിൻ വേട്ട. ഒരു കോടി രൂപയുടെ ഹെറോയിൻ പിടികൂടി. ദിബ്രുഗഡ് കന്യാകുമാരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്.
രണ്ട് പാക്കറ്റുകളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. 140 ഗ്രാം തൂക്കമുള്ള ഹെറോയിന് വിപണിയിൽ ഒരു കോടി രൂപയിലേറെ വിലയുണ്ട്. സമീപ കാലത്തെ ഏറ്റവും വലിയ വേട്ടയാണിതെന്ന് ആർ.പി.എഫ്. അന്യ രാജ്യങ്ങളിൽ നിന്ന് അസമിൽ എത്തിച്ച് കേരളത്തിലേക്ക് കടത്തിയതായിരിക്കുമെന്നും പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും ആർ.പി.എഫ്, എക്സൈസ് സംയുക്ത സംഘം വ്യക്തമാക്കി.
Story Highlights: Palakkad big heroin hunt
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]