
ഉലകനായകൻ കമല്ഹാസൻ വീണ്ടും മണിരത്നത്തിന്റെ സംവിധാനത്തില്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വൻ ചര്‍ച്ചയായിരുന്നു. നടൻ കമല്ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. ഇന്നലെ പുറത്തുവിട്ട ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദുല്‍ഖറും കമല്‍ഹാസനൊപ്പം എത്തുന്ന ചിത്രത്തിനെ കുറിച്ച് മറ്റൊരു റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖറിനെയായിരുന്നില്ല തുടക്കത്തില്‍ മണിരത്നം ആലോചിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കമല്ഹാസൻ നായകനാകുന്ന തഗ് ലൈഫെന്ന ചിത്രത്തിലേക്ക് തമിഴ് യുവ നായകൻ ചിമ്പുവിനെയാണ് ആദ്യം പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ ചിമ്പു ചിത്രത്തിലേക്ക് എത്താതിരുന്ന സാഹചര്യത്തിലാണ് ഒരു പ്രധാന വേഷമായ കളക്ടറാകാൻ ദുല്‍ഖര്‍ എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ നായകനായി നേരത്തെ മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒകെ കാതല്‍ കണ്മണി എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുകയും വിജയമാകുകയും ചെയ്തിരുന്നു.
കമല്ഹാസൻ നായകനാകുന്ന തഗ് ലൈഫിനെ കുറിച്ച് പ്രതീക്ഷകള്‍ പ്രകടിപ്പിച്ച് ലോകേഷ് കനകരാജ് എഴുതിയ വാക്കുകളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഉജ്ജ്വലമായ ഉള്ളടക്കം എന്നാണ് അനൗണ്‍സ്മെന്റ് വീഡിയോ കണ്ട് ലോകേഷ് കനകരാജ് അഭിപ്രായപ്പെടുന്നത്. ധീരമായ ആഖ്യാനം എന്നും അഭിപ്രായപ്പെടുന്ന സംവിധായകൻ ലോകേഷ് കനകരാജ് തഗ് ലൈഫിലെ അനൗണ്‍സ്മെന്റ് വീഡിയോയിലേത് സ്ഫോടനാത്മകമായ വിഷ്വല്സാണെന്നും വ്യക്തമാക്കുന്നു. ലോകേഷ് കനകരാജിന്റെ വാക്കുകളും ചര്‍ച്ചയാകുകയാണ്.
രംഗരയ ശക്തിവേല്‍ നായകര്‍ എന്നാണ് ചിത്രത്തില്‍ നടൻ കമല്ഹാസൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. ആക്ഷനും പ്രധാന്യം നല്കുന്ന ഒരു ചിത്രമായിരിക്കും കമല്‍ഹാസന്റെ തഗ് ലൈഫ് എന്നാണ് വ്യക്തമാകുന്നത്. സമീപകാലത്തെ മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച് അൻപറിവാണ് കമല്‍ഹാസന്റെ തഗ് ലൈഫിലും സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. സംഗീതം എ ആര് റഹ്മാനാണ്.
Read More: അമ്പമ്പോ വമ്പൻ റെക്കോര്‍ഡ്, സലാറിന്റെ ഒടിടി റൈറ്റ്സ് വിറ്റതും വൻ തുകയ്ക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]