
കല്‍പ്പറ്റ: സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയയ്പ്പില്‍ സ്കൂള്‍ മൈതാനത്ത് നടന്നത് വലിയ ആഭ്യാസം പ്രകടനങ്ങള്‍. വിദ്യാര്‍ഥികള്‍ കാറിലും ബൈക്കിലും നടത്തിയ അഭ്യാസ പ്രകടനങ്ങല്‍ വൈറലായതോടെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയും ശക്തമാക്കി. കണിയാമ്പറ്റ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ യാത്രയപ്പിലാമ് വിദ്യാര്‍ഥികള്‍ അപകടകരമായ രീതിയില്‍ വണ്ടി ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അപകടം വിളിച്ചുവരുത്തുന്ന തരത്തില്‍ മൈതാനത്ത് പൊടിപാറിച്ചും കാറും ബൈക്കും കറക്കിത്തിരിച്ചും തമ്മിലിടിപ്പിക്കാന്‍ നോക്കിയും അഭ്യാസം നടത്തുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഇതോടെ ഇന്നലെ കല്പറ്റ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സ്കൂളിലെത്തി പരിശോധന നടത്തുകയായിരുന്നു. ലഭ്യമായ വീഡിയോകളും മറ്റ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. സ്കൂളിനകത്ത് അഭ്യാസപ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ഥികള്‍ക്കുനേരെ നടപടി സ്വീകരിക്കും. ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന യാത്രയയപ്പ് പരിപാടിയിലാണ് മൂന്നു കാറിലും ഒരു ബൈക്കിലുമായെത്തിയ വിദ്യാര്‍ഥികള്‍ സ്കൂള്‍ഗേറ്റ് തുറന്ന് വാഹനങ്ങള്‍ ഗ്രൗണ്ടിലേക്ക് കയറ്റി റേസിങ് അഭ്യാസങ്ങള്‍ നടത്തിയത്. കാറിന്റെ ഡോറിലിരുന്നും കൈകള്‍ വിട്ടും ആഹ്ലാദ പ്രകടനം നടത്തി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അതിരുവിടാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് സ്കൂള്‍ അധികൃതര്‍ നേരത്തെ തന്നെ പോലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് റോഡില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയിലാവുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]