
ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുന്ന ശ്രീലങ്കയില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ തീവ്ര തമിഴ് വികാരം ആളിക്കത്തിക്കുന്നു. ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴ് വംശജരെ അംഗീകരിക്കാത്തതിനെതിരെ പ്രതിഷേധം തമിഴ്നാട്ടില്‍ ശക്തമാവുകയാണ്. തീവ്ര തമിഴ് വാദം ഉയര്‍ത്തുന്ന സംഘടനകള്‍ വരും ദിവസങ്ങളില്‍ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്.
അഭയാര്‍ഥികളായി പരിഗണിക്കണമെന്ന ശ്രീലങ്കന്‍ തമിഴരുടെ ആവശ്യം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ശ്രീലങ്കന്‍ അഭയാര്‍ഥിപ്രശ്നം എന്നും തമിഴ്നാട്ടില്‍ വൈകാരിക വിഷയമാണ്. അധികാരം പിടിക്കാന്‍ എല്ലാവര്ക്കും തമിഴ്നാട്ടില്‍ താങ്ങാവുന്നത് ലങ്കന്‍ അഭയാര്‍ഥികളാണ്. ശ്രീലങ്കയില്‍ നിന്ന് 16 പേര് തമിഴ്നാട്ടിലെത്തിയ പുതിയ സാഹചര്യത്തില്‍ തമിഴ് രാഷ്ട്രീയം പഴയ തമിഴ് വാദത്തിലേക്ക് കടക്കുകയാണ്.
ചൊവ്വാഴ്ചയാണ് ശ്രീലങ്കയില്‍ നിന്ന് രണ്ട് സംഘങ്ങളായി 16 പേര് തമിഴ്നാട്ടിലെത്തിയത്. അനധികൃതമായി എത്തിയ ഇവരെ ജയിലിലിടാന്‍ കോടതി ഉത്തരവിട്ടെങ്കിലും തമിഴ്നാട് സര്‍ക്കാരിന്റെ പ്രത്യേക അപേക്ഷ പ്രകാരം രാമേശ്വരത്തെ മണ്ഡപം ക്യമ്പിലേക്ക് മാറ്റി.
ശ്രീലങ്കന്‍ തമിഴര്‍ക്കൊപ്പമല്ലെങ്കില്‍ ജനവികാരം എതിരാകുമെന്ന ചരിത്ര സത്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയും മറക്കുന്നില്ല. ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ പുറത്തുനിര്‍ത്തപ്പെടുന്നു എന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉള്ള പ്രശ്നമാണ്. വിഷയം സങ്കീര്‍ണതയിലേക്ക് പോകും മുന്‍പ് പ്രശ്ന പരിഹാരത്തിനാണ് തമിഴ്നാട് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]