
കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ മയക്കുമരുന്ന് ലഹരിയില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. എക്സൈസ് ഓഫീസില്‍ കയറി നഗ്നതാ പ്രദര്‍ശനം നടത്തിയ യുവതി നഗരത്തിലെ വാഹന ഗതാഗതവും തടസ്സപ്പെടുത്തി.
ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിലെ താമസക്കാരിയായ പൂജയാണ് പരാക്രമം കാട്ടിയത്. അസം സ്വദേശിയാണ് ഇവര്‍. എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ പൂജയെ പുറത്താക്കി ഗേറ്റ് അടച്ചു. തുടര്‍ന്ന് റോഡില്‍ ബഹളം വെയ്ക്കുകയായിരുന്നു. അതിനിടെ വാഹന ഗതാഗതവും തടസ്സപ്പെടുത്തി.
പെരുമ്പാവൂര്‍ പൊലീസെത്തി പൂജയെ കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതിനും എക്സൈസ് ഓഫീസില്‍ അതിക്രമിച്ചു കയറിയതിനും കേസെടുത്തു.
Last Updated Nov 7, 2023, 8:28 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]