
സംസ്ഥാനത്ത് ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ് ; സുരക്ഷ ശക്തമാക്കി പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.
സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചുകള്‍ക്കും പ്രകടനങ്ങള്‍ക്കും കെ എസ് യു സംസ്ഥാന പ്രസിഡന്റ് നിര്‍ദേശം നല്കി. ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടത്തും. കെ എസ് യു പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പോലീസ് സുരക്ഷ ശക്തമാക്കി.
പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ക്രൂരമായ അതിക്രമമാണ് നടത്തിയതെന്നും വനിതാ പ്രവര്‍ത്തകരെയടക്കം മര്‍ദിച്ചെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ ആരോപിച്ചിരുന്നു.
തലക്ക് സാരമായി പരിക്കേറ്റ രണ്ട് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. കേരളവര്‍മ്മ കോളജ് യൂണിയന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവിന്റെ വസതിയിലേക്ക് കെഎസ്യു മാര്‍ച്ച് നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]