

കെ. കെ. റോഡിൽ മണർകാട് കവലയിൽ അനധികൃത വഴിയോരക്കച്ചവടം; യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു; ഗതാഗതം തടസ്സപ്പെടുന്നതും പതിവാകുന്നു
മണർകാട്: കെ. കെ. റോഡിൽ മണർകാട് കവലയിലെ അനധികൃത വഴിയോരക്കച്ചവടം യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു.
മണർകാട് കവലയ്ക്ക് ഇരുവശവും പുതുപ്പള്ളി, കിടങ്ങൂർ റോഡിലുമാണ് അനധികൃത വഴിയോരക്കച്ചവടം നടക്കുന്നത്. കച്ചവടക്കാർ വഴിയോരം കൈയേറി ഉന്തുവണ്ടികളും പെട്ടിക്കടകളും തട്ടുകളും സ്ഥാപിച്ച് കച്ചവട സാധനങ്ങൾ വെച്ചിരിക്കുന്നതിനാൽ കാൽനടയാത്രയും ബുദ്ധിമുട്ടാണ്.
യാത്രക്കാരും വാഹനങ്ങളും കുരുങ്ങുന്നതോടെ തിരക്കേറിയ സമയങ്ങളിൽ മണർകാട് കവലയിൽ ഗതാഗതം തടസ്സപ്പെടുന്നതും പതിവായി. നാട്ടുകാരും യാത്രക്കാരും പരാതിപ്പെട്ടിട്ടും അനധികൃത വഴി യോർക്കച്ചവടം ഒഴിപ്പിക്കാനോ, ഗതാഗത തടസ്സം പരിഹരിക്കാനോ, ദേശീയപാതാ അധി കൃതരോ, പി.ഡബ്ല്യു.ഡി അധികൃതരോ തയ്യാ റാകാത്തത് നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതുസംബന്ധിച്ച് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നൽകി യെങ്കിലും നാളിതുവരെ നടപടിയെടുത്തില്ല. നേരത്തേ വഴിയോരക്കച്ചവടം ഒഴിപ്പിക്കാനെത്തിയ മണർകാട് പോലീസ് സംഘത്തെ കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിൽ ആക്രമി ക്കുകയും എസ്.ഐ.യെ മർദിച്ച് യൂണിഫോം വലിച്ചുകീറുകയും ചെയ്തിരുന്നു.
അനധികൃത പുകയില ഉത്പന്നങ്ങൾ ലഭിക്കുന്ന വഴിയോ രക്കടകൾക്ക് മുൻപിൽ ഇതരസംസ്ഥാനക്കാ രുടെ തിരക്കും ഏറെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]