
സുര്‍ഗുജ :ഛത്തീസ്ഗഡില്‍ 7 വയസ്സുകാരിയുടെ മൃതദേഹവുമായി പിതാവ് 10 കിലോമീറ്റര്‍ നടന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ആരോഗ്യ മന്ത്രി ടി എസ് സിങ് ദിയോ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഛത്തീസ്ഗഡിലെ സുര്‍ഗുജ ജില്ലയില്‍ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അംടല സ്വദേശിയായ ഈശ്വര്‍ ദാസ് ആണ് മകള്‍ സുരേഖ യുടെ മൃതദേഹവും ചുമലിലേറ്റി, ലഖന്പൂര് ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്ക് നടന്നത്.
കടുത്ത പനിയെ തുടര്‍ന്ന് ഒക്സിജന്‍ നില താഴ്ന്നാണ് കുഞ്ഞ് മരിച്ചത്. മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് പിതാവിന് മൃതദേഹവുമായി വീട്ടിലേക്ക് നടക്കേണ്ടിവന്നത്.
കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടത്തണമെന്ന് ബന്ധുക്കളോട് അറിയിച്ചതാണ്. പക്ഷേ ആംബുലന്‍സ് എത്താന്‍ അല്പം വൈകുകയായിരുന്നു. അതിന് മുന്‍പ് തന്നെ പിതാവ് കുട്ടിയുടെ മൃതദേഹവുമായി പോകുകയായിരുന്നെന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ റൂറല്‍ മെഡിക്കല്‍ അസിസ്റ്റന്റ് പ്രതികരിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]