
മോസ്കോ: ഉക്രൈനിലെ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം വിയര്‍ക്കുമ്പോള്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അടുപ്പക്കാരും ഇടയുന്നു. പുടിനുമായി ഉടക്കിയ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവിന് ഹൃദയാഘാതമുണ്ടായെന്ന് ഉക്രൈന് ആരോപിക്കുന്നു.
മാര്‍ച്ച് 11നുശേഷം ഷൊയ്ഗു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ടെലിവിഷനില്‍ വന്ന് സംസാരിച്ചെങ്കിലും അത് തത്സമയ ദൃശ്യമാണോ എന്നതില്‍ സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് ഉക്രൈന്റെ ആരോപണം.
കീവും ഖര്കിവും അടക്കമുള്ള ഉക്രൈന് നഗരങ്ങളില്‍ പൂര്‍ണ ആധിപത്യം ഉറപ്പിക്കാന്‍ റഷ്യന്‍ പട്ടാളത്തിനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഷൊയ്ഗുവിനെ പുടിന് കടുത്ത ഭാഷയില്‍ ശകാരിച്ചെന്നാണ് വിവരം. റഷ്യന്‍ സൈന്യം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഷൊയ്ഗുവിന്റെ തലയില്‍ കെട്ടിവയ്ക്കുന്ന തരത്തിലായിരുന്നത്രെ പുടിന്റെ സംസാരം. യുദ്ധത്തിലേറ്റ തിരിച്ചടിക്ക് ഷൊയ്ഗുവിനെ റഷ്യ ശിക്ഷിച്ചരിക്കാമെന്ന് കരുതുന്നവരും കുറവല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]