
Droid News : റേഷന്‍ കാര്‍ഡ് ഇല്ലാതെ സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവര്‍ ആധാര്‍ കാര്‍ഡുമായി തൊട്ടടുത്ത അക്ഷയ സെന്ററില്‍ പോയി അപേക്ഷ നല്കിയാല് 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്കുവാന് പൊതുവിതരണ വകുപ്പ് തയാറാകുന്നു. തുടര്‍നടപടികള്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ സ്വീകരിക്കുന്നതാണ്.
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്തതുമൂലം റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സത്യവാങ്മൂലവും ആധാര്‍ കാര്‍ഡും അടിസ്ഥാനമാക്കി സൗജന്യ റേഷന്‍ നല്‍കിയിരുന്നു. 34059 പേര് ആണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.
റേഷന്‍ കാര്‍ഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ താത്കാലിക രേഷന്‍ കാര്‍ഡ് അനുവദിക്കേണ്ടതാണ്. രേഖകളുടെ ആധികാരികത സംബന്ധിച്ച് പൂര്‍ണ ഉത്തരവാദിത്വം അപേക്ഷകനായിരിക്കും. തെറ്റായ വിവരങ്ങള്‍ നല്കിയാല് ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്നതായിരിക്കും എന്ന സത്യവാങ്മൂലം കൂടി അപേക്ഷകരില്‍ നിന്ന് വാങ്ങേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]