
തിരുവനന്തപുരം: അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമണത്തിന് ശ്രമിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ പാങ്ങോട് വെളളംകുടി സ്വദേശി രജികുമാർ (58) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കല്ലറ പാങ്ങോട് ആണ് സംഭവം നടന്നത്. വൈകിട്ട് 5.30ഓടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിക്കുകയായിരുന്നു.
രജികുമാർ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട മുത്തശ്ശി ഒച്ച വെച്ചു. നിലവിളി കേട്ട് ആളുകള് ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പൊലീസും സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തനായില്ല. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഇന്ന് വൈകിട്ടാണ് പ്രതി രജികുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതിനിടെ തിരുവനന്തപുരം നഗരത്തിൽ യാത്രക്കാരിയെ ലൈംഗികാമായി ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ ജിയാസ് ആണ് പിടിയിലായത്. വെളളിയാഴ്ച രാത്രിയിൽ ആണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ കിഴക്കേകോട്ടയിൽ നിന്നുമാണ് ഓട്ടോയിൽ കയറിയത്. യാത്രക്കാരിക്ക് പോകേണ്ട വഴിക്ക് പകരം മറ്റൊരു വഴിയാണ് ഡ്രൈവർ ജിയാസ് വാഹനം കൊണ്ടുപോയത്. മുട്ടത്തറയിൽ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സ്ത്രീയെ ഇയാള് ഉപദ്രവിക്കുകയായിരുന്നു. ഓട്ടോയിൽ നിന്നും ഇറങ്ങിയോടിയാണ് സ്ത്രീ രക്ഷപ്പെട്ടത്.
Last Updated Nov 5, 2023, 9:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]