
തൃശൂർ – മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിന് പോലീസ് കേസെടുത്ത നടൻ സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ച് പിന്തുണ അറിയിച്ച് കുടൂതൽ സ്ത്രീകളും കുട്ടികളും രംഗത്ത്. സുരേഷ് ഗോപിയെ ആലിംഗനം ചെയ്താണിവർ തങ്ങളുടെ സ്നേഹം പ്രകടനമാക്കിയത്. ശനിയാഴ്ച ഗിരിജാ തിയേറ്ററിലാണ് സംഭവം.
സ്ത്രീകൾക്കായി ഗിരിജാ തിയറ്റർ ഗരുഡന്റെ പ്രത്യേക പ്രദർശനം ഒരുക്കിയിരുന്നു. പ്രദർശനം കാണാൻ സുരേഷ് ഗോപിയും തിയേറ്ററിൽ എത്തിയിരുന്നു. പ്രദർശനത്തിന് ശേഷമാണ് സ്ത്രീകളുടെയും കുട്ടികളുടെയും നിര സുരേഷ് ഗോപിയെ ആലിംഗനം ചെയ്യാനായി വളഞ്ഞത്.
‘സുരേഷേട്ടാ, ഞങ്ങളൊന്ന് കെട്ടിപ്പിടിച്ചോട്ടെ’ എന്ന് ചോദിച്ചായിരുന്നു സ്ത്രീകൾ ആലിംഗനം ചെയ്തത്. ‘ചവിട്ടി താഴ്ത്തുന്നവർ ഒന്നു കാണട്ടേ,
ആരൊക്കെ ശ്രമിച്ചാലും ഞങ്ങളുടെ സുരേഷേട്ടനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന്’ ഇവർ പറഞ്ഞു. സിനിമയ്ക്ക് കിട്ടുന്നത് വലിയ പിന്തുണയാണെന്നും അത് ഈശ്വരാനുഗ്രഹമാണെന്നും മാധ്യമപ്രവർത്തയുടെ കേസ് കോടതി നോക്കിക്കോളുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]