

രണ്ടാം പിണറായി മന്ത്രിസഭാ പുനഃസംഘടന ഉടൻ; എല്‍ഡിഎഫ് യോഗം ഈ മാസം പത്തിന്; കേരള കോണ്‍ഗ്രസ് (ബി) കത്ത് നല്കി; നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്ന് ആവശ്യം
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി ) എല്‍.ഡി.എഫ് നേതൃത്വത്തിന് കത്ത് നല്കി.
കേരള കോണ്‍ഗ്രസ് (ബി ) ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ നായരാണ് കത്ത് നല്‍കിയത്. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാര്‍ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മാസം പത്തിനാണ് എല്‍.ഡി.എഫ് യോഗം ചേരുന്നത്. മന്ത്രിസഭാ പുനഃസംഘടനയുള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. മുന്നണി ധാരണ പ്രകാരം രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും ഒഴിയണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇവര്‍ക്കുപകരം രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്കുമാറും മന്ത്രിമാരാകുമെന്നാണ് എല്‍.ഡി.എഫ് ധാരണ. നവംബറില്‍ സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാകും വരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്ത് നല്‍കാതിരുന്നത് പാര്‍ട്ടിയിലെ ധാരണ പ്രകാരമായിരുന്നു.
സമയപരിധി കഴിഞ്ഞതോടെയാണ് ഔദ്യോഗികമായി ആവശ്യപ്പെടാൻ പാര്‍ട്ടി തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]