
കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യറാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി കടുപ്പിക്കാൻ കെപിസിസി. വീണ്ടും നോട്ടീസ് അയച്ചു. ആര്യാടൻ ഷൗക്കത്ത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വ്യക്തമാക്കി.(KPCC will issue another notice to Aryadan Shoukath)
ആര്യാടൻ ഷൗക്കത്തിന്റെത് കടുത്ത അച്ചടക്ക ലംഘനമെന്നാണ് കെപിസിസി വിലയിരുത്തൽ. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം.അതേസമയം, ഷൗക്കത്ത് നൽകിയ മറുപടിയിൽ അച്ചടക്ക സമിതി ചേർന്നാകും തീരുമാനമെടുക്കുക. ആര്യാടൻ ഷൗക്കത്തിന് വീണ്ടും നോട്ടീസ് നൽകും.
പലസ്തീൻ ഐക്യദാർഢ്യ പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിൻ്റെ വിശദീകരണം. ഫൗണ്ടേഷന്റെ പരിപാടിയിൽ പാർട്ടി വിരുദ്ധത എന്താണ്.
എന്തിന് വേണ്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും ഇത് പലസ്തീന് വേണ്ടി മാത്രം ഉള്ള പരിപാടിയാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞിരുന്നു.
കെപിസിസി വിലക്ക് ലംഘിച്ചാണ് ആര്യാടൻ ഫൗണ്ടേഷനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കെപിസിസിയുടെ കത്ത് കിട്ടി. ഇന്ന് തന്നെ കത്തിന് മറുപടി നൽകും. വ്യക്തതയും വരുത്തുമെന്നും ആര്യാടൻ ഷൗക്കത്ത് പരിപാടിക്കിടെ പ്രതികരിച്ചു.
Story Highlights: KPCC will issue another notice to Aryadan Shoukath
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]