
ബ്രസല്‍സ്: പ്രകൃതി വാതകത്തിനുള്ള പണം റൂബിളില്‍ നല്‍കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ ആവശ്യം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ തള്ളി. ഉക്രൈന് യുദ്ധത്തിന് പിന്നാലെയുണ്ടായ പാശ്ചാത്യ ഉപരോധത്തില്‍നിന്ന് പുറത്തു കടക്കാനുള്ള മോസ്കോയുടെ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഒപ്പിട്ട കരാറുമയായി ചേര്‍ന്നു നില്ക്കുന്നതല്ല റഷ്യയുടെ നീക്കമെന്ന് ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്(ഇയു) സമ്മേളനത്തിനുശേഷം മാകോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ക്രംലിന്റെ തന്ത്രത്തിനുശേഷം ‘ഞങ്ങള്‍ കാര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തിക്കൊണ്ടിരിക്കുന്നു’വെന്ന് മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ഉക്രൈന് അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ തളര്‍ന്ന റഷ്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുയര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ആഴ്ച പുടിന് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.
‘ഒപ്പുവച്ച രേഖകളില്‍ വ്യക്തമാണ്. അത് വിലക്കിയിരിക്കുന്നു. അതിനാല്‍ വാതകം വാങ്ങുന്ന യൂറോപിലുള്ള രാജ്യങ്ങള്‍ യൂറോയില്തന്നെ പണം നല്‍കണം’ എന്നതില്‍ അദ്ദേഹം ഊന്നി. പാശ്ചാത്യ ഉപരോധത്തില്‍ റഷ്യന്‍ കറന്‍സിയായ റൂബില് നിലംപൊത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങളെ ഉപയോഗിച്ച് തന്നെ റൂബിളിനെ ഉയര്‍ത്തിയെടുക്കാനുള്ള പുടിന്റെ തന്ത്രമാണ് റഷ്യന്‍ കറന്‍സിയില്‍ പണമടച്ചാലേ ഉത്പന്നം നല്‍കൂവെന്ന നിബന്ധന.
വില റൂബിളില്‍ നല്കേണ്ടിവരുമ്പോള് കറന്‍സിയുടെ ആവശ്യം വര്‍ധിക്കുകയും ഡോളറിനെതിരായ മൂല്യം ഉയരുകയും ചെയ്യും. ഇതുവഴി ആഭ്യന്തരവിപണിയിലെ വിലക്കയറ്റവും പിടിച്ചുനിര്‍ത്താമെന്ന് പുടിന് കരുതുന്നു. ‘അതുകൊണ്ട് അഭ്യര്‍ഥിച്ച കാര്യം ഇന്ന് പറ്റില്ല’ എന്ന് മാക്രോണ്‍ തീര്‍ത്തു പറഞ്ഞു. അത് കരാര്‍ പ്രകാരമല്ലെന്നും ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]