
മമ്മൂട്ടിയുടെ കരിയറിൽ മറ്റൊരു മികച്ച വേഷം സമ്മാനിച്ച സിനിമയാണ് കണ്ണൂർ സ്ക്വാഡ്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിച്ചത്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം കഴിഞ്ഞ ദിവസം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ഇന്ന് വെള്ളിയാഴ്ചയാണ് പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ദിവസം.
ഈ അവസരത്തിൽ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ നിന്നും വലിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ വൻ സർപ്രൈസുമായി മമ്മൂട്ടിയും കൂട്ടരും എത്തിയിരിക്കുകയാണ്. ആറാം വാരത്തിലും കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ കാണുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ.
ഇതിന്റെ ഭാഗമായി തിയറ്റർ ലിസ്റ്റും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പുതിയ റിലീസ് വന്നെങ്കിലും മികച്ച സ്ക്രീൻ കൗണ്ട് ആണ് ചിത്രത്തിന് ഉള്ളത്.
90ൽ അധികം തിയറ്ററിൽ ആണ് പ്രദർശനം തുടരുക. ജിസിസിയിലും മികച്ച സ്ക്രീൻ കൗണ്ട് ചിത്രത്തിന് ഉണ്ട്. ഇന്ന് മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ സുരേഷ് ഗോപിയുടെ സിനിമ റിലീസ് ചെയ്തിട്ടുണ്ട്.
ഗരുഡൻ എന്നാണ് ചിത്രത്തിന്റെ പേര്. മിഥുൻ മാനുവൽ തിരക്കഥ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കയാണ്.
നേരത്തെ വിജയ് നായകനായി എത്തിയ ലിയോ ആണ് കണ്ണൂർ സ്ക്വാഡിനൊപ്പം തിയറ്ററുകളിൽ ഉണ്ടായിരുന്നത്. കേരളത്തിലും വൻ ആരാധകവൃന്ദമുള്ള വിജയ് ചിത്രം വന്നിട്ടും മികച്ച സ്ക്രീൻ കൗണ്ടോടെ കണ്ണൂർ സ്ക്വാക് പ്രദർശനം തുടർന്നിരുന്നു.
മികച്ച ബുക്കിങ്ങും ഉണ്ടായിരുന്നു. അത്രത്തോളം മലയാളകൾ മമ്മൂട്ടി ചിത്രത്തെ ഏറ്റെടുത്തു എന്നത് ഇതിൽ നിന്നും വ്യക്തം. സെപ്റ്റംബർ 28ന് ആണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്.
റോബി സംവിധാനം ചെയ്ത ചിത്രത്തിൽ റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, വിജയ രാഘവൻ തുടങ്ങി വൻ താരനിരകൾ അണിനിരന്നിരുന്നു. മലയാള താരങ്ങൾക്ക് ഒപ്പം ഉത്തരേന്ത്യൻ താരങ്ങളും കണ്ണൂർ സ്ക്വാഡിൽ വേഷമിട്ടിരുന്നു.
അതേസമയം, ചിത്രത്തിന്റെ ഒടിടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട് സ്റ്റാർ ആണെന്നാണ് വിവരം. ‘മമ്മൂട്ടി കമ്പനിക്ക് ഒരു കുതിര പവൻ, സഹനങ്ങളിലൂടെ പോയാലും യുദ്ധം ജയിച്ച ചരിത്രമല്ലേ പാണ്ഡവർക്ക് ഉള്ളൂ’ ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ.. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]