
തൃശ്ശൂർ: കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്ന 75-കാരി അന്നക്കുട്ടിക്ക് സഹായഹസ്തവുമായി നടൻ ഉണ്ണി മുകുന്ദൻ. അഞ്ചുവർഷമായി അന്നക്കുട്ടി ദുരിതജീവിതം തുടരുകയാണെന്ന വാർത്ത മാധ്യമങ്ങൾ വഴി അറിഞ്ഞതോടെയാണ് ഉണ്ണി മുകുന്ദൻ മുന്നോട്ട് വന്നത്.
2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്. പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കിയ കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ചു പോയി. ഇതോടുകൂടി അന്നക്കുട്ടിയുടെ ജീവിതം പൂർണ്ണമായും ദുരിതത്തിൽ ആയി. ഇക്കാര്യങ്ങൾ മനസ്സിലാക്കിയ ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദൻ, കമ്പനി സി ഒ ജയൻ മഠത്തിൽ എന്നിവർ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് ഉറപ്പ് നൽകി. ഇതിന് പിന്നാലെ പ്രവർത്തനങ്ങളും ആരംഭിച്ചു.
മേൽക്കൂര നിർമിക്കുന്നതിന് പുറമെ നിലവിലെ വീട് പൂർണമായും ഉറപ്പുള്ളതാക്കി വാതിലുകളും ജനലുകളും സ്ഥാപിച്ചു. നിലം പൂർണ്ണമായും ടൈൽ വിരിച്ചതാക്കി. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ സഹായത്തോടെയാണ് വീട് പുനർനിർമ്മിച്ചത്. പുതിയ വീടിന്റെ താക്കോൽ തൃശ്ശൂർ കുതിരാനിലെ വീട്ടിൽ വെച്ച് ഒക്ടോബർ 29-ന് വൈകിട്ട് 4.30 ന് ഉണ്ണി മുകുന്ദൻ അന്നക്കുട്ടിക്ക് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]