
തിരുവനന്തപുരം: എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. റഗുലേറ്ററി കമ്മീഷന് നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാനെ നിര്‍വാഹമുള്ളൂവെന്നും മന്ത്രി കെ കൃഷ്ണന് കുട്ടി കൂട്ടിച്ചേര്‍ത്തു.
വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാറിന് ശുപാർശ നൽകും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം.
:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]