
ന്യൂദല്‍ഹി- വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് തലസ്ഥാനത്ത് രണ്ടു ദിവസത്തേക്ക് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചത്.
മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ദല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്കൂളുകള്‍ക്കും അടുത്ത രണ്ടു ദിവസം അവധിയായിരിക്കുമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏതാനും ദിവസങ്ങളായി ദല്‍ഹിയിലെ വായു ഗുണനിലവാര തോത് വളരെ കുറവായിരുന്നു. ഈ സാഹചര്യത്തില്‍ നില ഗുരുതരമാണെന്ന മുന്നറിയിപ്പ് എയിംസ് പുറത്തു വിട്ടു. വായു മലിനീകരണം മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.