
ഗാസ- ജബാലിയ അഭയാര്‍ഥി ക്യാമ്പിന് പിന്നാലെ മധ്യ ഗാസയിലെ മറ്റൊരു ചെറിയ അഭയാര്‍ഥി ക്യാമ്പായ ബുറൈജിലും ആക്രമണം നടത്തി. 15 പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ജബാലിയയില്‍ ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തില്‍ 195 പേര് കൊല്ലപ്പെടുകയും 120 പേരെ കാണാതാവുകയും ചെയ്തതായി ഗാസ അധികൃതര്‍ പറയുന്നു.
മൂന്നാം ദിനവും ജബാലിയയില്‍ ബോംബ് വീണു. 29 പേര് മരിച്ചു.
കാന്‍സര്‍ രോഗികള്‍ക്ക് സേവനം നല്കുന്ന ഗാസയിലെ ഏക മെഡിക്കല്‍ സൗകര്യമായ ടര്‍ക്കിഷ്-ഫലസ്തീന് ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അടച്ചുപൂട്ടി.
ഇന്തോനേഷ്യന്‍ ആശുപത്രി ഒരു ജനറേറ്ററിലാണ് പ്രവര്‍ത്തിക്കുന്നത്. ആംബുലന്‍സ് ഇസ്രായില്‍ ആക്രമിച്ചതില്‍ പാരാമെഡിക്കുകള്‍ക്ക് പരിക്കേറ്റതായി പലസ്തീന് റെഡ് ക്രസന്റ് അറിയിച്ചു.
ഗാസയിലെ പ്രധാന റോഡായ റാഷിദ് സ്ട്രീറ്റിലൂടെ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് ആക്രമിക്കപ്പെട്ടത്. ഗാസയില്‍ 16 ആശുപത്രികള്‍ ഉള്‍പ്പെടെ 32 മെഡിക്കല്‍ കെയര്‍ സൗകര്യങ്ങള്‍ പ്രവര്‍ത്തനരഹിതമാണ്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]