

ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞ കുന്ദമംഗലം ഗവ. കോളജില്‍ വീണ്ടും തെരഞ്ഞെടുപ്പ്; 10 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ
സ്വന്തം ലേഖിക
കോഴിക്കോട് : കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായ കുന്ദമംഗലം ഗവണ്മെന്റ് കോളജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും.
വോട്ടെണ്ണലിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്ന കെ.എസ്.യു ആരോപണത്തെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ പ്രിന്‍സിപ്പല്‍ ഡോ. ജിസ ജോസ് തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നിര്‍ത്തിവെച്ചിരുന്നു. അതേസമയം, സംഘര്‍ഷത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരും ഒരു യു.ഡി.എസ്.എഫ് പ്രവര്‍ത്തകനും ഉള്‍പ്പെടെ 10 പേരെ സസ്പെൻഡ് ചെയ്തു. കോളജിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |