
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് കേന്ദ്രമാക്കി ഹ്രസ്വ ചിത്രങ്ങള്‍ തയ്യാറാക്കി പ്രശസ്ത സംവിധായകന് ഭരത്ബാല. ചെറു സിനിമകളിലൂടെ വിവിധ സംസ്കാരങ്ങളുടെ കഥ പറയുന്ന വിര്‍ച്വല്‍ ഭാരത് എന്ന ചലച്ചിത്ര സംരഭത്തിനു കീഴിലാണ് ഉത്തരാഖണ്ഡിനെക്കുറിച്ചുള്ള ഹ്രസ്വ ചിത്രങ്ങള്‍ വരുന്നത്.
റൂറല്‍ ഇന്ത്യ സപ്പോര്‍ട്ടിങ് ട്രസ്റ്റുമായി (ആര്.ഐ.എസ്.ടി.) സഹകരിച്ചുള്ള പദ്ധതിയിലെ ഏഴ് ചിത്രങ്ങളില്‍ ആദ്യത്തേതായ ‘ഗംഗ, ഹിമാലയത്തിന്റെ മകള്‍’ എന്ന ചിത്രം വെള്ളിയാഴ്ച പുറത്തിറങ്ങും. വിര്‍ച്വല്‍ ഭാരതിന്റെ യൂട്യൂബ് പേജില്‍ (https://youtube.com/@virtualbharat) സിനിമ കാണാനാകും.
ഉത്തരാഖണ്ഡിലെ മുഖ്ബയെന്ന ഹിമാലയന്‍ ഗ്രാമത്തില്‍നിന്നുള്ള ആയുര്‍വേദ ഡോക്ടറും പര്‍വതാരോഹകയുമായ ദേവയാനി സെംവാളിനെ കേന്ദ്ര കഥാപാത്രമാക്കി ഗംഗാ നദിയെ ചിത്രീകരിക്കുകയാണ് ചിത്രത്തില്‍. സുദീപ് എളമണ്‍ ആണ് ഛായാഗ്രാഹകന്‍.
രചന സോയിറ്റി ബാനര്‍ജി, പവിത്ര ചാരി, സൗമ്യ ഗുരുചരണ്‍ എന്നിവരാണ് സംഗീതസംവിധാനം. Content Highlights: ganga himalayathinte makal movie, bharat bala movie Add Comment View Comments () Get daily updates from Mathrubhumi.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]